India

മോദി കുളിമുറിയിൽ എത്തി നോക്കുന്നു ;രാഹുൽ ഗാന്ധി

മോദി കുളിമുറിയിൽ എത്തി നോക്കുന്നു എന്ന് രാഹുൽ ഗാന്ധി. മന്‍മോഹന്‍ സിങ്ങിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഴക്കോട്ട് പരാമര്‍ശത്തിനെതിരെയുള്ള മറുപടിയുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. ജാതകം വായിക്കാനും ഗൂഗിളില്‍ തിരയാനും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാനുമാണ് പ്രധാനമന്ത്രിക്ക് താത്പര്യമെന്നും അതിനാൽ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.(കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍ സാബിനേ അറിയൂ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ മോദി നടത്തിയ പരാമര്‍ശം). യു.പി.യില്‍ കോണ്‍ഗ്രസ്-എസ്.പി. സഖ്യത്തിന്റെ പൊതുമിനിമം പരിപാടി (സി.എം.പി.) പുറത്തിറക്കാന്‍ എസ്.പി. ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ മറുപരാമർശവുമായി രംഗത്തെത്തിയത്.

  ഇത്തരം നിലവാരം കുറഞ്ഞ മറുപടിയും,പെരുമാറ്റവുമല്ലാതെ രാഹുലില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ പരിഹസിച്ചു. ജാവഡേക്കറിനു പിന്നാലെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും രാഹുലിനെതിരെ രംഗത്തെത്തി. ഒരുതരം വിഭ്രാന്തിയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും,യു.പി.എ. ഭരണകാലത്ത് ആഭ്യന്തര, ധനമന്ത്രാലയങ്ങളില്‍ ചാരപ്പണി നടത്താന്‍ ഒരു ജയിംസ് ബോണ്ട് എത്തിയിരുന്നെന്നും രാഹുലിന്റെ പേര് പരാമര്‍ശിക്കാതെ നഖ്വി പറഞ്ഞു.

shortlink

Post Your Comments


Back to top button