ബലാസോർ: ഇന്ത്യയുടെ ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയകരം. ദ്വിതല ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികാസദിശയിൽ സുപ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. ഒഡീഷ തീരത്തിനു സമീപം അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്നലെ രാവിലെ 7.45ന് ആണു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ പൃഥ്വി മിസൈൽവേധ മിസൈൽ (പൃഥ്വി ഡിഫൻസ് വെഹിക്കിൾ – പിഡിവി) ദൗത്യത്തിന്റെ ഭാഗമായാണു മിസൈൽ പരീക്ഷണം.
ബംഗാൾ ഉൾക്കടലിൽ നിന്നും 2000 കിലോമീറ്റർ അകലെനിന്നും തൊടുത്ത പ്രതീകാത്മക ശത്രുമിസൈലിനെ ഭൗമാന്തരീക്ഷത്തിനു പുറത്തുവച്ചുതന്നെ തകർത്താണ് ദൗത്യം പൂർത്തിയാക്കിയത്. സ്വയം നിയന്ത്രിത റഡാർ സംവിധാനം ശത്രു മിസൈലിനെ കണ്ടെത്തുകയും സഞ്ചാരപഥ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് ശേഷമാണ് പ്രതിരോധ മിസൈൽ ലക്ഷ്യത്തിലേക്ക് കുതിച്ചത്.
Post Your Comments