
ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. കലിഫോർണിയയിലെ സക്രമെന്‍റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപമാണ് സംഭവം. ട്രെസിയിൽ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപ്പെട്ടത് ട്രെയിനിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രെയിനിന്‍റെ 22 ബോഗികൾ നദിയിൽ വീണു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Post Your Comments