അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്തിന്റെ അതിർത്തികൾ നിരീക്ഷിക്കുവാനായി എയര്‍ ബലൂണുകള്‍ സ്ഥാപിക്കുവാനാണ് സൗദി ഒരുങ്ങുന്നത്. ഇതിന്‍റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. പ്രിന്‍സ് സുല്‍ത്താന്‍ അഡ്വാന്‍സ് ടെക്‌നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ നേതൃത്വത്തിലാണ് ബലൂൺ നിർമിക്കുന്നത്.
രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ക്യാമറകളും , സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന റഡാറുകളും ബലൂണില്‍ സജ്ജീകരിച്ചിട്ടുണ്ട്.2000 അടി ഉയരത്തില്‍ 14 ദിവസം തുടര്‍ച്ചയായി ബലൂണിനു പറക്കാന്‍ സാധിക്കുമെന്നു ഇന്‍സ്റ്റിറ്റ്യുട്ട് ചെയര്‍മാന്‍ പ്രൊഫസര്‍ ഡോ. സമി അല്‍-ഹമിദി പറഞ്ഞു.
Post Your Comments