NewsBusiness

ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി സ്നാപ്ഡീൽ

വിപണിയിലെ കടുത്ത മത്സരം കാരണം വരുമാനത്തില്‍ ഇടിവുകൂടിയതിനാൽ ജീവനക്കാരെ സ്നാപ്ഡീൽ പിരിച്ച് വിടാനൊരുങ്ങുന്നു. ഏകദേശം മുപ്പത് ശതമാനം ജീവനക്കാരെ ആയിരിക്കും സ്നാപ്ഡീൽ പിരിച്ച് വിടുക. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍മാര്‍ക്ക് കമ്പനി ഇതിനോടകം തന്നെ മെയില്‍ അയച്ചിട്ടുണ്ട്.
 
ഇതോടെ കമ്പനിയില്‍ നേരിട്ട് ജോലിചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും,വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1000ത്തിലേറെ കരാര്‍ തൊഴിലാളികളെ ഈ തീരുമാനം ബാധിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button