പുതിയ വിസ പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ. യുഎഇ പ്രസിഡന്റായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രൊഫഷണലുകള്‍ക്കും, വിവിധ മേഖലയിലെ വിദഗ്ദ്ധര്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പുതിയ വിസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസമുള്ളവരേയും പ്രതിഭകളേയും ആകര്‍ഷിക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ വിവിധ രംഗങ്ങളിലെ വിദഗദ്ധരെ യുഎഇലേക്ക് ആകര്‍ഷിക്കുകയും, അതിലൂടെ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പുതിയ വിസ പരിഷ്‌കരണം യുഎഇ നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കും, രണ്ടാം ഘട്ടത്തില്‍ ഗവേഷണം, ശാസ്ത്ര-സാങ്കേതികം, സാംസ്‌കാരിക രംഗത്തുള്ളവർക്കുമായിരിക്കും വിസ നൽകുക. ഇത്തരത്തിൽ വിസ നൽകുന്നതിനായി മേഖലകള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് മനസ്സിലാക്കി നിര്‍ദ്ദേങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും, മേഖലാ തലത്തിലും റിപ്പോര്‍ട്ടുകള്‍ നല്‍കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.
ഇത്തരത്തിൽ വിസ നടപടികള്‍ ലളിതമാകുമ്പോൾ ലൈഫ് സ്റ്റൈല്‍, ഫിനാന്‍സ്, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ അന്താരാഷ്ട്ര കമ്പനികളെ യുഎഇലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇതിനായി രാജ്യാന്തര കമ്പനികള്‍ക്ക് യുഎഇയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കാനാവശ്യമായ സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള പദ്ധതികളും പുതിയ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേൽപറഞ്ഞ കാര്യങ്ങൾ പ്രകാരം പുതിയ വിസ പരിഷ്കരണം മലയാളികള്‍ക്കു ഏറെ ഗുണകരവും, ആശ്വാസകരവുമാകുമെന്നാണ് സൂചന. സാങ്കേതിക വിദ്യാഭ്യാസത്തില്‍ ഏറെ മുന്നേറിയ മലയാളി യുവാക്കള്‍ക്ക് വന്‍ അവസരങ്ങള്‍ യുഎഇയുടെ വിസ പരിഷ്‌കരണ സംവിധാനം വഴി ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments