ബെംഗളൂരു: സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് അധ്യാപിക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. അധ്യാപിക അഞ്ചു വയസുകാരിയുടെ തുണിയുരിയുകയായിരുന്നു. ബെംഗളൂരുവിലെ ഈസ്റ്റ് വുഡ് സ്‌കൂളിലാണ് സംഭവം നടന്നത്.
കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മകള്‍ സ്‌കൂളില്‍ പോകില്ലെന്നു പറഞ്ഞ് വാശിപിടിച്ചിരുന്നു. തുടക്കത്തില്‍ ഇത് കാര്യമായെടുത്തില്ലെങ്കിലും പിന്നീട് കാര്യം ആരാഞ്ഞപ്പോള്‍ അധ്യാപിക സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നു കുട്ടി വെളിപ്പെടുത്തി. തുടര്‍ന്ന് കുട്ടിയെ അടിക്കരുതെന്ന് താന്‍ അധ്യാപികയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മര്‍ദ്ദനം വീണ്ടും ഉണ്ടായി. തുടര്‍ന്ന് ഇതുസംബന്ധിച്ചു താന്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കിയെങ്കിലും മര്‍ദിച്ചെന്ന ആരോപണം അവര്‍ നിഷേധിച്ചു. പിന്നീട് കുട്ടിയെ അടിക്കുന്നത് അവസാനിപ്പിച്ച അധ്യാപിക തുണിയുരിഞ്ഞ് ക്ലാസില്‍ നിര്‍ത്താന്‍ ആരംഭിച്ചു. നായ്ക്കള്‍ക്കൊപ്പം ഇരുട്ടുമുറിയില്‍ അടയ്ക്കുമെന്ന് അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ 50,000 രൂപ ഡൊണേഷനായി നല്‍കിയിരുന്നു. ഈ പണം തിരിച്ചുലഭിക്കാന്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി.
Post Your Comments