KeralaNews

അങ്ങനെ നമ്മുടെ പോലീസുകാരും ശരിയായി തുടങ്ങി; പിണറായി വിദേശത്ത്; മുഖ്യമന്ത്രിയുടെ വീടിനു കാവൽ നിന്ന പോലീസുകാർ മുങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കുന്നതിൽ വീണ്ടും കനത്ത വീഴ്ച. അദ്ദേഹത്തിന്റെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസിൽ രാത്രികാല സുരക്ഷയ്ക്ക് നിന്ന നാല് പോലീസുകാർ മുങ്ങി. ബുധനാഴ്ച രാത്രി ഡ്യൂട്ടി ചെയ്യേണ്ട 4 പേരാണ് മുങ്ങിയത്.

മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കുന്നതിൽ വീഴ്ചയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒരു മണിയോടെ പരിശോധനനയ്‌ക്കെത്തിയപ്പോഴാണ് പോലീസുകാർ ഡ്യൂട്ടിയിൽ ഇല്ലെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ സാഹചര്യത്തിൽ കണ്ടെത്തി. സി.ഐ ഉടൻ തന്നെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു.

പോലീസുകാർ കാരണം മുഖ്യമന്ത്രിയുടെ വാഹനത്തിനു വഴിതെറ്റുന്നത് ഒരു മാസത്തിനുള്ളിൽ 2 തവണയാണ്. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടെന്ന് ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ സാധികരിക്കുന്ന ഒന്നായിരുന്നു ഈ സംഭവം.

ക്ലിഫ് ഹൗസിൽ 12 പോലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. ഇതിൽ രാത്രി ഡ്യൂട്ടിക്കുള്ള 4 പേരാണ് മുങ്ങിയത്. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശത്തേക്ക് പുറപ്പെട്ടിരുന്നു. എസ്.എ.പിയിലെ പോലീസുകാർക്കാണ് ഇവിടുത്തെ സുരക്ഷാ ചുമതല. എസ്.എ.പിയിലെ ഡ്യൂട്ടി ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button