India

ഒളിവില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ഒളിവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്കായി ശശികല സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്. കാഞ്ചീപുരത്തിനു സമീപം ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് നൂറ്റിമുപ്പതോളം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. അതിനിടെയാണ് എം.എല്‍.എമാര്‍ക്ക് റിലാക്‌സ് ചെയ്യാനായി റീലിസ് ദിവസം തന്നെ സിങ്കം 3 പ്രദര്‍ശിപ്പിച്ചത്. കൂടാതെ എം.എല്‍.എമാര്‍ക്കായി കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ പ്രമുഖ നാടന്‍ കലാരൂപമായ കരകാട്ടവും അവതരിപ്പിച്ചിരുന്നു. അതേസമയം എം.എല്‍.എമാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയുന്നതിനായി റിസോര്‍ട്ടില്‍ വൈഫൈ ഓഫാക്കുകയും റിസോര്‍ട്ടിനു ചുറ്റും മൊബൈല്‍ ജാമര്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരം രൂപ ദിവസ വാടക വരുന്ന റൂമിലാണ് എം.എല്‍.എമാര്‍ക്കു നല്‍കിയിരിക്കുന്നത്. ചുറ്റും കടലും കായലും നിറഞ്ഞതാണ് ഗോള്‍ഡന്‍ ബേ റിസോര്‍ട്ട്. എം.എല്‍.എമാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button