NewsIndia

ജയലളിതയുടെ മരണം കൊലപാതകം; ഞെട്ടിക്കുന്നതും വിശ്വസനീയവുമായ വെളിപ്പെടുത്തല്‍ പുറത്ത്

ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോയിസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ജയലളിതയെ ശശികല മര്‍ദിച്ചിരുന്നതായും അടിയേറ്റ് തറയില്‍ വീണ ജയലളിതക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനുശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അനന്തിരവള്‍ ദീപ ജയകുമാര്‍ ആരോപിച്ചു. ജയലളിതയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഇതിനു ദൃക്‌സാക്ഷിയാണ്. ജയയുടെ കണക്കില്ലാത്ത പണം വീതം വയ്ക്കുന്നതും വിഹിതം ചോദിച്ചതും സംബന്ധിച്ച തര്‍ക്കമാണ് വഴക്കിന് കാരണം. തന്റെ സ്വത്തുക്കള്‍ തമിഴ്‌നാടിന് ദാനം ചെയ്യാനായിരുന്നു ജയലളിതയുടെ തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ത്ത ശശികല ജയലളിതയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. ജയലളിതയെ നേരത്ത ആരോ മര്‍ദിച്ചിരുന്നതായി എഐഎഡിഎംകെ നേതാവ് പി.എച്ച് പാണ്ഡ്യനും ആരോപിച്ചിരുന്നു. എന്നാല്‍ ജയലളിതയെ മര്‍ദ്ദിച്ചത് ശശികല തന്നെയാണെന്ന് വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ജയലളിതയുടെ മരണകാരണം മറച്ചുവയ്ക്കാന്‍ അപ്പോളോ ആശുപത്രിക്ക് ശശികല കോടികള്‍ നല്‍കിയതായും വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ ജയലളിത അബോധാവസ്ഥയിലായെന്ന വിവരം സംഭവസമയം തന്നെ പേഴ്‌സണല്‍ സ്റ്റാഫുകളില്‍നിന്നും ചോര്‍ന്നിരുന്നു. അന്നേരം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ച ജയയെ മറ്റുള്ളവരെ കബളിപ്പിക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലാക്കിയതെന്നും പേഴ്‌സണല്‍ സ്റ്റാഫ് വ്യക്തമാക്കിയിരുന്നു. ആരോപണം ശക്തമായതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹത്തിനും തിരിച്ചടിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button