ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ പേര് ഉയരുന്നു. ശശികല ക്യാംപിലെ മുതിര്‍ന്ന നേതാവ് ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികല ആലോചിക്കുന്നതായി സൂചന. സുപ്രീംകോടതിവിധി എതിരായാല്‍ വിശ്വസ്തനായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയേക്കും. ആദ്യം സ്വന്തം സഹോദരനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജനരോഷം ഭയന്നാണ് പളനിസ്വാമിയെ മുഖ്യമന്ത്രിക്കാനുള്ള ശശികലയുടെ തീരുമാനം. അതേസമയം അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് രാമസ്വാമി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. എം.എല്‍.എമാര്‍ എവിടെയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments