NewsIndia

ഭാരമേറിയ വനിതയുടെ ശസ്ത്രക്രിയ; ഒരുക്കങ്ങൾ പൂർത്തിയാക്കി മുംബൈ

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയുടെ ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഒട്ടനവധി തടസങ്ങൾക്കൊടുവിൽ മുംബൈയിലെ ആശുപത്രിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഈജിപ്ത് സ്വദേശിനിയായ ഇമാൻ അഹമ്മദിന്റെ ശസ്ത്രക്രിയ നടത്തുന്നത് മുംബൈയിലെ സൈഫി ആശുപത്രിയിലാണ്. ഇമാനു കഴിഞ്ഞ 25 വർഷമായി അമിതഭാരം മൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഇമാന്റെ ഇപ്പോഴത്തെ ഭാരം ഏകദേശം 500 കിലോഗ്രാമാണ്.

ശനിയാഴ്ച രാവിലെ അവർ മുംബൈയിലെത്തും. ഇമാന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത ഈജിപ്ത് എയറിന്റെ വിമാനത്തിലാണ് അവർ എത്തുക. ഇമാന്റെ യാത്ര കാരണം സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ, വലിയ കാർഗോ വാതിലുള്ള പ്രത്യേക വിമാനമാണ് തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ ഇമാനെ ചികിത്സിച്ചിരുന്ന ഡോക്ടർ, അവരുടെ ആരോഗ്യാവസ്ഥ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. സുഷമ സ്വരാജിന്റെ ഇടപെടൽ കാരണമാണ് ഇന്ത്യയിൽവച്ച് ഇമാന്റെ ചികിത്സ നടത്തുന്നതിനുള്ള വഴിയൊരുക്കിയത്. അമിതവണ്ണത്തിനുള്ള ചികിത്സയിൽ പ്രശസ്തനായ സർജൻ, ഡോ. മുഫസൽ ലഖ്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനായി സൈഫി ആശുപത്രിയിലും പ്രത്യേക ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button