NewsIndia

പാകിസ്ഥാനായി ചാരവൃത്തി: 11 പേര്‍ പിടിയില്‍

ഭോപ്പാല്‍•പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ പതിനൊന്ന് പേരെ മധ്യപ്രദേശില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭീകര വിരുദ്ധ സേനയും എടിഎസും ചേർന്നാണ് ഇവരെ പിടി കൂടിയത്. ചൈനീസ് ഉപകരണങ്ങളും സിം കാർഡുകളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഗ്വാളിയാറിൽ നിന്ന് അഞ്ചും ഭോപ്പാലിൽ നിന്ന് മൂന്നും ജബൽപൂരിൽ നിന്ന് രണ്ടും സട്നയിൽ നിന്ന് ഒരു ചാരനെയുമാണ് പിടികൂടിയത്. സട്നയിൽ നിന്നും പിടിയിലായ ആളാണ് സംഘത്തിലെ മുഖ്യ സൂത്രധാരൻ എന്നാണ് സൂചന.

അതിർത്തിയിലെ സൈനിക നീക്കങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സന്ദർശനങ്ങളുടെ വിവരങ്ങളുമാണ് ഇവർ ഐ.എസ്.ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സൂചന. പ്രീ പെയ്ഡ് സിം കാർഡുകൾ മൊബൈൽ ഫോണുകൾ ലാപ്‌ടോപ്പുകൾ തുടങ്ങിയവയും ഇവരില്‍ നിന്നും കണ്ടെത്തി. ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ച് ഇവർ സമാന്തര ടെലി ഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ജമ്മുകാശ്മീരിൽ പിടിയിലായ പാക് ചരനില്‍ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

shortlink

Post Your Comments


Back to top button