ചെന്നൈ: സുപ്രീംകോടതി വിധി എതിരായാല്‍ അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശശികല പരിഗണിക്കുന്നത് എടപ്പാടി കെ.പളനിസ്വാമിയെ എന്ന് സൂചന. ശശികലയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് പളനിസ്വാമി. സേലം ജില്ലയിലെ എടപ്പടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പളനിസ്വാമി നിലവില്‍ തമിഴ്‌നാട്ടിലെ ഹൈവേ തുറമുഖ വകുപ്പ് മന്ത്രിയാണ്. 1989, 1991, 2011, 2016 വര്‍ഷങ്ങളില്‍ പളനിസ്വാമി എടപ്പടി മണ്ഡലത്തില്‍നിന്നും വിജയിച്ചിട്ടുണ്ട്. മന്നാര്‍ഗുഡി മാഫിയയുടെ വിശ്വസ്തനാണ് പളനിസ്വാമി.
Post Your Comments