FootballSports

പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ

പുതിയ പദവിയിലേക്ക് ഡീഗോ മറഡോണ. രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അംബാസഡര്‍ ആയി ഡീഗോ മറഡോണയെ തിരഞ്ഞെടുത്തു. ഫേസ്ബുക്കിലൂടെയാണ് മറഡോണ ഇക്കാര്യം അറിയിച്ചത്. ” ഫുട്‌ബോളിനെ സ്നേഹിക്കുന്നയാളുകള്‍ക്കൊപ്പം ഫിഫയില്‍ സുതാര്യത ഉറപ്പു വരുത്താന്‍ ശ്രമിക്കുമെന്നും” മറഡോണ പറഞ്ഞു.

ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയുമായുള്ള അടുപ്പമാണ് മറഡോണയുടെ പുതിയ പദവിക്ക് കാരണമെന്നാണ് സൂചന. കൂടാതെ മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനായിരുന്നു മറഡോണ.

shortlink

Post Your Comments


Back to top button