കൊച്ചി: കേരള സൈബര്‍ വാരിയേഴ്‌സിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. കേരള സൈബര്‍ വാരിയേഴ്‌സ് ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിന്റെ തട്ടിപ്പുകൾ പുറത്ത് കൊണ്ട് വന്നു. ജോലി തേടിയെത്തുന്നവരുടെ പക്കല്‍ നിന്നും പണം അപഹരിക്കുന്ന quickjobzz.com എന്ന വെബ്‌സൈറ്റിന്റെ കള്ളക്കള്ളികളെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
ഒട്ടനവധി തൊഴില്‍ അവസരങ്ങളാണ് ഒറ്റക്കാഴ്ചയില്‍ തന്നെ വിശ്വസനീയമെന്ന് തോന്നിക്കുന്ന quickjobzz.com ല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കയിട്ടുള്ളത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും ഇന്റര്‍വ്യൂവിന്റെ പേരില്‍ 5000 മുതല്‍ 7000 രൂപ വരെയാണ് വെബ്‌സൈറ്റ് ഈടാക്കുന്നത്. ഇതിനോടകം ഒട്ടനവധി പരാതികളാണ് quickjobzz.com ന് എതിരായി കണ്‍സ്യൂമര്‍ കംപ്ലയിന്റ് സെലില്‍ എത്തിയിട്ടുള്ളത്.
കേരള സൈബർ വാരിയേഴ്‌സിനു quickjobzz.comന്റെ പണം ഇടപാടുകളുടെ പട്ടിക ലഭിച്ചൂവെന്ന് കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ബന്ധപ്പെട്ട സൈറ്റില്‍ പണം നഷ്ടമായവര്‍ നിയമപരമായി വെബ്‌സൈറ്റിന് എതിരെ നീങ്ങണമെന്നും പണം തിരികെ നേടണമെന്നും കേരള സൈബര്‍ വാരിയേഴ്‌സ് അറിയിച്ചു.
Post Your Comments