ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ പിന്നിലായത്. ഏഷ്യയിലെ പട്ടിക പരിശോധിക്കുമ്പോൾ ഇന്ത്യ 20 ആം സ്ഥാനത്താണുള്ളത്. പട്ടികയിൽ മുന്നിൽ നിൽക്കുന്ന ഇറാൻ ലോക റാങ്കിങ്ങിൽ 32 ആം സ്ഥാനംകരസ്ഥമാക്കി.
എല്ലാവരെയും പിന്നിലാക്കി അർജന്റീന തന്നെയാണ് പുതിയ റാങ്കിങ് പട്ടികയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബ്രസീലിനു പിന്നാലെ ജർമനി മൂന്നാം സ്ഥാനവും, ചിലി നാലാം സ്ഥാനവും കരസ്ഥമാക്കി.
Post Your Comments