India

തമിഴ്‌നാട്ടില്‍ ശശികലയുടെ താണ്ഡവം; അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസ സമരത്തില്‍; റിസോര്‍ട്ടിലെ വൈഫൈ ഓഫാക്കി മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു

ചെന്നൈ: പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല ക്യാംപിലെ മുപ്പതോളം അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കാഞ്ചീപുരം ചെന്നൈ അതിര്‍ത്തിയിലെ കൂവത്തൂരിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. എം.എല്‍.എമാര്‍ ആരും തന്നെ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ റിസോര്‍ട്ട് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലിലെ വൈഫൈ ഓഫ് ചെയ്യുകയും റിസോര്‍ട്ടിനുചുറ്റും മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നു വ്യക്തമാക്കി അഞ്ച് അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാബലി പുരത്തെ റിസോര്‍ട്ടിലുള്ള 90 എം.എല്‍.എമാര്‍ സ്വന്തം ചെലവില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ താമസിക്കുന്നതെന്നു ഇവര്‍ പറഞ്ഞു. അതിനിടെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാഫിക് രാമസ്വാമി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. എം.എല്‍.എമാര്‍ എവിടെയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button