Technology

ഫേസ്ബുക്കിനെ തോൽപ്പിക്കാൻ പുതിയ പദ്ധതിയുമായി യൂട്യൂബ്

ഫേസ്ബുക്കിനെ തോൽപ്പിക്കാൻ പുതിയ പദ്ധതിയുമായി യൂട്യൂബ് . വീഡിയോ രംഗത്ത് ഫേസ്ബുക്ക് പുറത്തിറക്കിയ ഫേസ് ബുക്ക് ലൈവിനെ തോൽപ്പിക്കാൻ മൊബൈലില്‍ നിന്നും ലൈവ് സ്ട്രീമിംങ് സൗകര്യവുമായായാണ് യൂട്യൂബ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഫീച്ചറില്‍ മൊബൈല്‍ ആപ്പു വഴിയുള്ള ലൈവിന് പുറമെ ചില അക്കൗണ്ടുകള്‍ക്ക് ഡെസ്ക്ടോപ്പ് വഴി ലൈവ് ചെയ്യാനുള്ള സൌകര്യം യൂട്യൂബ് നല്‍കിയിട്ടുണ്ട്.

അടുത്തിടെ ഫേസ്ബുക്ക് അവതരിപ്പിച്ച ഫേസ്ബുക്ക് ലൈവ് യൂട്യൂബിനെ ഭീക്ഷണിയുയ്യർത്തി എന്നാണ് സൂചന. അതിനാലാണ് പുതിയ ഫീച്ചര്‍ യൂട്യൂബ് പ്രധാനമായും തങ്ങളുടെ മൊബൈല്‍ ആപ്ലികേഷനില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. എന്നാൽ തുടക്കത്തില്‍ എല്ലാവര്‍ക്കും ഈ ലൈവ് ഫീച്ചര്‍ ലഭിക്കില്ലെന്നാണ് യൂട്യൂബ് അധികൃതർ അറിയിച്ചു. 10000 സബ്സ്ക്രൈബേര്‍സ് ഉള്ള ചാനലുകള്‍ക്ക് മാത്രമാണ് ആദ്യം മൊബൈല്‍ വഴി ലൈവ് സ്ട്രീമിംഗ് നടത്താന്‍ സാധിക്കുക.

 

 

 

shortlink

Post Your Comments


Back to top button