വിപണിയില്‍ ഒന്നാമനായി ഓപ്പോ. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ചൈനയിലാണ് ചൈനീസ് ബ്രാന്‍ഡായ ഷവോമിയെ പിന്തള്ളി ഓപ്പോ ഒന്നാമതെത്തിയത്. 2014ലും 2015ലും ഒന്നാമതായിരുന്ന ഷവോമി ഇപ്പോൾ അഞ്ചാം സ്ഥാനത്ത്എത്തി നിൽക്കുന്നു. അമേരിക്കന്‍ ബ്രാന്‍ഡായ ആപ്പിളിനാകട്ടെ നാലാം സ്ഥാനം കരസ്ഥമാക്കാനാണ് സാധിച്ചത്.
2015ല്‍ 3.54 കോടി ഫോണുകൾ വിൽപ്പന നടത്തിയ ഓപ്പോ കഴിഞ്ഞ വർഷം 7.84 കോടി ഫോണുകൾ വിറ്റാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 7.6 കോടി ഫോണ്‍ വിറ്റ വാവെയ് രണ്ടാം സ്ഥാനവും , 6.9 കോടി വിറ്റ വിവോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആപ്പിള്‍ 4.49 കോടി ഫോണുകൾ വില്പന നടത്തിയാണ് ഷവോമിയെ പിന്നിലാക്കി നാലാം സ്ഥാനം കരസ്ഥമാക്കിയത്. 4.15 കോടി ഫോണുകളാണ് ഷവോമി കഴിഞ്ഞ കൊല്ലം വിൽപ്പന നടത്തിയത്. 2015നെ അപേക്ഷിച്ച് ആപ്പിളിന്റെ വിൽപ്പനയിൽ വൻ ഇടിവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. 2015 ല്‍ 5.84 കോടി ഫോണുകള്‍ കമ്പനി ചൈനയില്‍ വിറ്റിരുന്നു.
Post Your Comments