NewsIndiaTechnology

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഈ അഞ്ച് മാര്‍ഗങ്ങളിലൂടെ മാസംതോറും ലക്ഷങ്ങള്‍ സമ്പാദിക്കാം

ഇന്റര്‍നെറ്റിലൂടെ വരുമാനം ഉണ്ടാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികള്‍ അതിവേഗത്തില്‍ നെറ്റ്‌സൗകര്യം ലഭ്യമാക്കി തുടങ്ങിയതോടെ ഓണ്‍ലൈന്‍ തൊഴില്‍ ചെയ്യുന്നവരുടെ സൗകര്യവും വര്‍ധിച്ചു. അത്യാവശ്യം ഇംഗ്ലീഷ് വിജ്ഞാനവും അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും ഉണ്ടെങ്കില്‍ ശരീരം അനങ്ങാതെ തന്നെ പണം സമ്പാദിക്കാനുള്ള നിരവധി വഴികള്‍ ഇന്റര്‍നെറ്റിലൂടെ കണ്ടെത്താനാകും. അതില്‍ അഞ്ച് മാര്‍ഗങ്ങള്‍ ഇവിടെ വ്യക്തമാക്കുന്നു.

എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വന്തമായി ബ്ലോഗ് തുടങ്ങാം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗ് സ്വാഭാവികമായും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. www.bloger.com, www.wordpress.com എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളും ഒരു ബ്ലോഗറാകും. പരസ്യ വരുമാനത്തിനായി www.google.adsense.com എന്ന സൈറ്റില്‍ ആഡ്സെന്‍സിന് അപേക്ഷ നല്‍കാം. ഗൂഗിള്‍ ആഡ്സെന്‍സിന് അര്‍ഹമെങ്കില്‍ ഇ-മെയില്‍ വരും. പരസ്യം ലഭിക്കാന്‍ മറ്റു പരസ്യ ഏജന്‍സികളെയും സമീപിക്കാം.

ഏതാണ്ട് ഒഴിവുസമയം മുഴുവന്‍ ഫേസ്ബുക്കില്‍ ചെലവഴിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ കുറഞ്ഞപക്ഷം നമ്മള്‍ സ്വന്തം അക്കൗണ്ടുകളുടെയെങ്കിലും മാനേജര്‍മാരാണ്. എന്നാല്‍ മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍കൂടി നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ? അവര്‍ പ്രതിഫലവും നല്‍കും. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയ മാനേജര്‍മാരുടെ ആവശ്യവും വര്‍ധിക്കുകയാണ്. ചെറുകിട മുതല്‍ വന്‍കിട കമ്പനികള്‍ വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും നല്ല പ്ലാറ്റ്‌ഫോമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു.കമ്പനികള്‍ക്കായി സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജ് നിര്‍മിക്കുക, അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ മാനേജരുടെ ജോലി. ദിവസം രാേ മൂന്നോ മണിക്കൂര്‍ ഇതിനായി ചെലവഴിക്കണം.

അധ്യാപനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും യോഗ്യതയുള്ളവര്‍ക്കും ഓണ്‍ലൈന്‍ ട്യൂട്ടറാകാം. എല്‍.കെ.ജി കുട്ടികള്‍ മുതല്‍ ഇന്റര്‍നെറ്റിന്റെ ലോകത്ത് ഉണ്ട് എന്നതിനാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന്റെ സാധ്യത വലുതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ ബിരുദമോ മറ്റു യോഗ്യതകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി പഠിപ്പിച്ചു തുടങ്ങാം. വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ട്യൂഷനെടുക്കാം. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റു തന്നെ ഉപയോഗിക്കാം. പരസ്യം നല്‍കുകയുമാവാം.

ഫ്രീലാന്‍സ് എഴുത്തുകാര്‍ക്കും ഇന്റര്‍നെറ്റ് വിശാലമായ ലോകം തുറന്നു തരുന്നുണ്ട്. എഴുത്ത് ഇഷ്ടമാണെങ്കില്‍ നെറ്റില്‍ എഴുതി തന്നെ കാശുണ്ടാക്കാം. നെറ്റില്‍ കണ്ടന്റ് റൈറ്റര്‍ എന്ന ജോലിയുമായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് വെബ്സൈറ്റുകളാണ്. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് ഇവിടെ ആവശ്യം. എഴുത്ത് ശ്രദ്ധേയമായാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന കാശിന് കണ്ടന്റുകള്‍ വാങ്ങിക്കാന്‍ ആളുണ്ടാകും.

മറ്റൊരു പ്രധാന മേഖലയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗിയുടെ അവസ്ഥയെപ്പറ്റി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. കേരളത്തില്‍ നിരവധിധ സ്ഥാപനങ്ങള്‍ ഇതില്‍ പരിശീലനം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button