ചെന്നൈ: കഴിഞ്ഞ ദിവസം ശശികലയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച തമിഴ്നാട് മുന്‍ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യന്‍ വീണ്ടും ശശികലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ശശികല ജയലളിതയ്ക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറി നല്‍കി എന്നാണ് പാണ്ഡ്യൻ ആരോപിക്കുന്നത്.
ജയലളിതയുടെ മരണത്തില്‍ പലരും നേരത്തേ തന്നെ ദുരൂഹത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ പാര്‍ട്ടിക്കകത്ത് നിന്നും തന്നെ അത്തരമൊരു ആരോപണം ആദ്യമായാണ്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജയലളിതയെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ എച്ച് പാണ്ഡ്യന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ജയലളിത വളരെയധികം ദുഖിതയായിരുന്നുവെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു. ശശികല തന്നെ ചതിച്ചുവെന്നും അമ്മ വളരെ വേദനയോടെ തന്നോട് പറഞ്ഞിരുന്നുവെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.
Post Your Comments