ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ റെഡ് ക്രോസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഹിമപാതമുണ്ടായ അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന റെഡ് ക്രോസ് പ്രവർത്തകക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 6 പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്തുനിന്നു വെടിയുതിർത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഐഎസിന്‍റെ അഫ്ഗാനിലെ സജീവ കേന്ദ്രങ്ങളിൽ ഒന്നായ ജോസ്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിനുശേഷം രണ്ട് രക്ഷാപ്രവർത്തകരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.
ആക്രമണത്തെ റെഡ് ക്രോസ് ഇന്‍റർനാഷണൽ കമ്മിറ്റി മേധാവി മോനിക്ക സനറെല്ലി അപലപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഹിമപാതത്തിൽ നൂറിൽ അധികം പേർ മരിച്ചതായാണ് കണക്ക്.
Post Your Comments