ശശി കലക്കെതിരെ തുറന്നടിച്ച് പനീര്‍ ശെല്‍വം. ഇതിന് മുന്നോടിയായി പനീർ സെൽവം ജയലളിതയുടെ സമാധി സ്ഥലം സന്ദർശിച്ചു. അരമണിക്കൂറോളം ധ്യാനിച്ച ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു പനീര്‍ ശെല്‍വം. “ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടത്. ജനസമിതി കാരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ സംരക്ഷിക്കണമെന്ന് ‘അമ്മ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയിലെ റവന്യു മന്ത്രി ആര്‍ ബി ഉദയകുമാറാണ് തന്‍റെ രാജി ആവശ്യപെട്ടത്. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നും ഉദയകുമാര്‍ ആവശ്യപ്പെട്ടു. എം.എല്‍.എ മാരുടെ യോഗം വിളിച്ചത് എന്തിനാണെന്നറിയില്ല. മന്ത്രിയെന്ന നിലയില്‍ തന്‍റെ പ്രവര്‍ത്തനത്തില്‍ ശശികല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ കാരണത്താല്‍ എന്നെ കൊണ്ട് നിര്‍ബന്ധിച്ച് രാജി വെപ്പിച്ചതാണെന്നും അദേഹം പറഞ്ഞു.
അമ്മയുടെ തീരുമാനങ്ങള്‍ അട്ടിമറിച്ചത് തമ്പിദുരൈ. തനിച്ച് പോരാടുമെന്നും പനീര്‍ ശെല്‍വം പറഞ്ഞു. കൂടാതെ പനീര്‍ ശെല്‍വം ഇടക്കാല മുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്.
Post Your Comments