KeralaNews

സ്വർണ്ണക്കടത്ത് കേസ്സ് : പ്രതികൾക്ക് 90 കോടി രൂപ പിഴ ചുമത്തി

അനധികൃതമായി നെടുമ്പാശേരി വഴി സ്വർണ്ണം കടത്തിയ കേസിൽ പ്രതികൾക്ക് 90 കോടി രൂപ പിഴ ചുമത്തി. കസ്റ്റംസാണ് പിഴ ചുമത്തിയത്. മുഖ്യപ്രതിയായ നൗഷാദ് 50 കോടി രൂപ പിഴയൊടുക്കണമെന്നും, പ്രതികളുടെ സ്വർണാഭരണങ്ങളും 15 വാഹനങ്ങളും കണ്ടുകെട്ടാനും കസ്റ്റംസ് ഉത്തരവിട്ടു.

നൗഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം 2013 മുതൽ 2015 മെയ് വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണം കടത്തിയെന്നാണ് കേസ്സ്. 600 കോടിയോളം വിലവരുന്ന 2000 കിലോയിലേറെ സ്വർണം കടത്തിയതായി അന്വേഷണത്തിൽ കസ്റ്റംസ് കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button