ബെയ്ജിങ് : ഇന്ത്യ, യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയായ ചൈനീസ് റോക്കറ്റ് ഫോഴ്സിന്റെ സൈനികാഭ്യാസം. ചൈനയുടെ ഈ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈല്‍ 1000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ളതാണ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അവരുടെ ആയുധങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ സാധാരണയായി അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. എന്നാല്‍, അടുത്തിടെ നടന്ന സൈനിക അഭ്യാസത്തിന്റെ വിഡിയോ പി.എല്‍.എ പുറത്തുവിട്ടു.
റോക്കറ്റ് ഫോഴ്സ് ചൈനയുടെ മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിനായിയുള്ള പ്രത്യേക വിഭാഗമാണ് . വിഡിയോയിൽ ലോഞ്ച് വാഹനങ്ങളിലുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകളാനുള്ളത്.
സൈനികാഭ്യാസത്തിൽ രണ്ടുതരത്തിലുള്ള ഡിഎഫ്-16 മിസൈലുകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് മൂന്നാം തവണയാണ് ഡിഎഫ്-16 ന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിടുന്നത്. മിസൈല്‍ 2015ലാണ് നിര്‍മിച്ചത്. ജൂലൈയില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സെന്‍ട്രല്‍ മിലിറ്ററി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ഡിഎഫ്-16 ന്റെ ദക്ഷിണ കമാന്‍ഡന്റ് സന്ദര്‍ശിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു.
Post Your Comments