തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറിയിച്ചു. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവി രാജിവെക്കണമെന്നും ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്നും ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ലോ അക്കാദമി പ്രശ്‌നം മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്. ഇന്ന് സമരപന്തലിലെത്തിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി നിലപാട് കലക്ടറെ അറിയിക്കുകയായിരുന്നു. അതേസമയം ലക്ഷ്മിനായറെ അറസ്റ്റ് ചെയ്യുന്നതും വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുന്നതും സംബന്ധിച്ച് കലക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ തീരുമാനം ഉണ്ടായേക്കുമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ വ്യക്തമാക്കി.
Post Your Comments