ആലപ്പുഴ: ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആദ്യ ഡിജിറ്റല്‍ ഡോക്ടര്‍ കേന്ദ്രങ്ങള്‍ തുറന്നു. പ്രാഥമിക ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചികിത്സാ സൗകര്യങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അക്ഷയകേന്ദ്രങ്ങള്‍ പൊതുസേവന കേന്ദ്രങ്ങളെ (സി.എസ്.സി.) ‘ഡിജിറ്റല്‍ ഡോക്ടര്‍’ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ക്ക് തുടക്കമായി. പദ്ധതി താമസിയാതെ കേരളത്തിലും നടപ്പാക്കും. മുമ്പ് പൊതുസേവനകേന്ദ്രങ്ങളില് തുടങ്ങിയ ടെലിമെഡിസിന്‍ സേവനം സേവനം വിപുലപ്പെടുത്തിയാണ് ഡിജിറ്റല്‍ ഡോക്ടര്‍ കേന്ദ്രങ്ങളൊരുക്കുന്നത്. ജന്‍ ഔഷധി കേന്ദ്രങ്ങളെ ഡിജിറ്റല്‍ ഡോക്ടര്‍ കേന്ദ്രവുമായി ബന്ധിപ്പിച്ചാണ് കുറഞ്ഞനിരക്കില്‍ മരുന്നുനല്കുക. രക്താദിസമ്മര്‍ദം, പ്രമേഹം, ഇ.സി.ജി.കണ്ണു പരിശോധനകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. പിന്നീട്, മറ്റുവിഭാഗങ്ങളിലെ പരിശോധനകള്‍ക്കും സൗകര്യമൊരുക്കും.
Post Your Comments