KeralaNews

നന്മയുടെ നിറകുടമായി സർക്കാരുദ്യോഗസ്ഥൻ; നല്ലൊരു തുകയുമായി നഷ്ട്ടപെട്ട പേഴ്‌സ് തിരിച്ച് നൽകിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ മാതൃകയാകുന്നു

തിരുവനന്തപുരം: യാത്രകളിൽ നമ്മുടെ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടുപോകാറുണ്ട്.എന്നാൽ അത് തിരിച്ച് ഏൽപ്പിക്കുന്നത് ചില സുമനസുകൾ മാത്രമാണ്.അത്തരത്തിൽ എല്ലാവർക്കും മാതൃകയായിരിക്കുകയാണ് കെ.എസ്.ആർ.ടി.സിയിലെ പ്രേംകുമാർ എന്ന കണ്ടക്ടർ. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്ത ഒരു യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് നഷ്ട്ടപെട്ട കാര്യം അദ്ദേഹം അറിയുന്നത് ബസിൽ നിന്നിറങ്ങിയതിന് ശേഷമാണ്.

 എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിന്ന അദ്ദേഹം ഒരു പരിശ്രമമെന്നോണം തമ്പാനൂർ കെ.എസ്.ആർ.ടി.സിയിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം സഞ്ചരിച്ച ബസ് തിരിച്ചറിയുകയും അതിലെ കണ്ടക്ടറുമായി ബന്ധപ്പെടുകയുമായിരിന്നു. യാത്രക്കാരന് സന്തോഷമാകും വിധം പണമടങ്ങിയായ ബാഗ് തന്റെ പക്കലുണ്ടെന്നുള്ള മറുപടിയാണ് കണ്ടക്ടർ പ്രേംകുമാർ നൽകിയത്. തുടർന്ന് സ്റ്റേഷനിലെത്തി യാത്രക്കാരന് നഷ്ടപെട്ട ബാഗ് കൈമാറുകയായിരിന്നു. കാപട്യം നിറഞ്ഞ ഇന്നത്തെ ലോകത്ത് തന്റെ സത്പ്രവർത്തിയിലൂടെ മാതൃകയായിരിക്കുകയാണ് പ്രേംകുമാർ എന്ന കണ്ടക്ടർ.

shortlink

Post Your Comments


Back to top button