സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ബാഴ്‌സലോണയ്‌ക്ക് തകർപ്പൻ ജയം. ലാലിഗയില്‍ അത് ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. പതിനെട്ടാം മിനിറ്റിലെ നെയ്മറിന്റെ തന്ത്രപരമായ നീക്കത്തിലൂടെ അല്‍ക്കാസര്‍ പാസോ ആണ് ആദ്യ ഗോള്‍ നേടിയത്. തുടർന്ന് നാല്‍പ്പതാം മിനിറ്റില്‍ ഫ്രീക്കിക്കിലൂടെ മെസി രണ്ടാം ഗോളും,അലക്‌സിസ് വിദാൽ അവസാന ഗോളും വലയിലാക്കി.
മറ്റു മത്സരങ്ങളിലേക്കു കടക്കുമ്പോൾ മലാഗയെ എസ്‌പനോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ , ലഗാനെസിനെതിരെ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് വിജയം കരസ്ഥമാക്കി.
നിലവിലെ മതസരങ്ങളുടെ അടിസ്ഥാനത്തിൽ റയല്‍ മാഡ്രിഡ് 19 മത്സരങ്ങളിൽ 46 പോയിന്റ് കരസ്ഥമാക്കി പട്ടികയിൽ ഒന്നാമതെത്തി. 21 മത്സരങ്ങളിൽ 45 പോയിന്റുമായി രണ്ടാം സ്ഥാനം ബാഴ്‌സലോണയും, 20 മത്സരങ്ങളിൽ 42 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Post Your Comments