NewsIndia

വീണ്ടും സെൽഫി ദുരന്തം : യുവാവ് മലയിടുക്കിൽ വീണ് മരിച്ചു

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സൂറി-ഡെറാഡൂണ്‍ റോഡിലെ കോലുകേതിലിലെ 50 അടി താഴ്ച്ചയുള്ള മലയിടുക്കിൽ വീണ് യുവാവ് മരിച്ചു. മുനീർ അഹമ്മദ് എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ഡെറാഡൂണിലെ സ്വകാര്യ യൂണിവേഴ്സിറ്റിയിൽ ഒന്നാംവർഷ ബികോം വിദ്യാർഥിയായ മുനീർ സുഹൃത്തിനൊപ്പം മസൂറി സന്ദർശിക്കവെയായിരുന്നു അപകടം.

മലനിരകൾ പശ്ചാത്തലമാക്കി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ മലയിടുക്കിൽ വീണ മുനീറിനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻദീപ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ രണ്ടു മണിക്കൂറിനുശേഷമാണ് മുനീറിനെ കണ്ടെത്താൻ കഴിഞ്ഞത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മുനീർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നതായി മസൂറി പോലീസ് സ്റ്റേഷൻ ഇൻചാർജ് ബി.ഡി.ജുയാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button