
റെയിൽവേ ട്രാക്കിൽ തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായി. ബിഹാറിലെ ബുക്സാർ ജില്ലയിൽ റെയിൽവേ ട്രാക്കില്‍ ഉച്ചയ്ക്ക് 12.05 ഓടെയാണ് സംഭവം. വാരണാസി-സെൽദ എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്ഫോടനമുണ്ടായത്. ശബ്‌ദം കേട്ട ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.
സ്ഫോടനം ഉണ്ടായതിനെ തുടർന്ന് 2.15 വരെ ട്രെയിൻ പിടിച്ചിട്ടു. ട്രാക്കിൽ അറ്റക്കുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത് എന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും റെയിൽവേ അറിയിച്ചു
Post Your Comments