KeralaNews

ലോ കോളേജ് സമരം; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എൻ.നാരായണൻ നായർ

തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമി സമരത്തിനുപിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയവുമാണെന്ന് അക്കാദമി ഡയറക്ടർ എൻ. നാരായണൻനായർ. മറ്റു സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ സമരം ശക്തമായതോടെ തീർന്നു. ലോ അക്കാദമിയുടെ ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥർ സി.പി.ഐക്കാരാണെന്നും നാരായണൻനായർ ആരോപിച്ചു.

വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ ഉന്നയിച്ച വിഷയങ്ങളല്ല ഇപ്പോഴുള്ളത്. സമരത്തിന്റെ ആദ്യഘട്ടത്തിൽ പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം ഉണ്ടായിരുന്നില്ല. ലോ അക്കാദമി സമരം ശക്തമായതിനുശേഷം മറ്റു സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂടപ്പെട്ടു. മറ്റു ലോകോളജുകൾക്കും സമരം ഗുണകരമായി.

ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ലെന്നും നടരാജൻ പിള്ളയുടെ കുടുംബത്തെ ചിലർ ഇളക്കിവിടുന്നതാണെന്നും നാരായണൻ നായർ പറയുന്നു. ആവശ്യമായ രേഖകൾ കൈവശമുണ്ട്. ലോ അക്കാദമി ഭൂമിയിലുള്ള ഇതര കെട്ടിടങ്ങൾ കാന്റീനും സ്റ്റാഫ് ക്വാർട്ടേഴ്സുമാണ്. പ്രശ്നപരിഹാരത്തിനു താൻ വി.എം.സുധീരനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചെന്നും നാരായണൻ നായർ പറയുന്നു.

shortlink

Post Your Comments


Back to top button