പശ്ചിമബംഗാളില്‍ വിമര്‍ശനങ്ങളോട് മുഖം തിരിച്ചതാണ് അധികാരത്തില്‍നിന്നും സി.പി.എം പുറത്താകാന്‍ കാരണമെന്ന് ഓര്‍മപ്പെടുത്തി സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ലോ അക്കാദമി ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ചു റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചശേഷം ആ ഭൂമിയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയായില്ല. എല്ലാം ഒതുക്കി തീര്‍ക്കുകയാണെന്ന ചിന്ത ഇതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments