ദുബായ് ; ഉദ്യോഗാർത്ഥികളെയും കഴിവുള്ളവരെയും യൂ എ ഇ യിലേക്ക് ആകര്ഷിക്കുവാനായി പുതിയ വിസ ചട്ടങ്ങൾ യൂ എ ഇ മന്ത്രിസഭ പാസ്സാക്കി.ട്വിറ്ററിൽക്കൂടയാണ് ദുബായ് ഭരണാധികാരിയും യൂ എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ഈ വിവരം അറിയിച്ചത്. “അസാമാന്യ കഴിവുള്ളവരെയും ഉദ്യോഗാർഥികളെയും ആകർഷിക്കാൻ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പുതിയ വിസ നയത്തിന് ഞാൻ അധ്യക്ഷനായ മന്ത്രിസഭ അംഗീകാരം നൽകി.”അദ്ദേഹം പറഞ്ഞു.
പുതിയ വിസ ചട്ടത്തിന്റെ പ്രധാന ലക്‌ഷ്യം വ്യവസായകരെയും, ഐ ടി , ശാസ്ത്ര -സാങ്കേതിക രംഗത്തെയും ,മറ്റു മേഖലകളിലെയും പ്രഗത്ഭരെ ഇവിടേയ്ക് ആകർഷിക്കുവാൻ വേണ്ടി ആണ്. സ്വദേശവൽക്കരണം തികസിച്ചും പരാജയമായിരിക്കുന്ന സാഹചര്യത്തൽ വീണ്ടും വിദേശികളെ ആകർഷിക്കുകയാണ് ലക്‌ഷ്യം എന്ന് കരുതപ്പെടുന്നു.
Post Your Comments