നെടുമ്പാശ്ശേരി•രണ്ടാം ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിലൂടെ പലർക്കും കൈമാറിയ കേസിൽ പ്രവാസി യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞ് (37) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിട്യിലായ്ത്. ഷാര്‍ജയില്‍ ഹോട്ടല്‍ നടത്തുന്ന ഇയാള്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രണ്ടാം ഭാര്യ ബിസിനസ് പങ്കാളിക്കൊപ്പം ഒളിച്ചോടിയതിനുള്ള പ്രതികാരമായാണു ഇയാള്‍ രംഗങ്ങൾ പ്രചരിപ്പിച്ചത്.
യുവതി ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നാലു മാസം ഇയാൾ ഷാർജയിലെ ജയിലിലായിരുന്നു. കേരളത്തിലെത്തിയ രണ്ടാം ഭാര്യ കാഞ്ഞങ്ങാട് പൊലീസിലും പരാതി നൽകി. തുടർന്നാണു കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. ഇന്നലെ ഇയാൾ കൊച്ചിയിലെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടി കാഞ്ഞങ്ങാട് പൊലീസിനു കൈമാറുകയായിരുന്നു.
Post Your Comments