KeralaNews

മഹിളാ മോര്‍ച്ചയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം : ലാത്തികൊണ്ട് കുത്തേറ്റ് സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിന് പരിക്ക്

തിരുവനന്തപുരം•ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ലോ അക്കാദമി സമരപന്തലിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പേരൂര്‍ക്കട പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് തടയുകയായിരുന്നു. ഇതോടെ ചെറിയ തോതില്‍ ഉന്തും തള്ളുമായി. ഇതിനിടെ ഷീല്‍ഡ് ഉപയോഗിച്ച് പോലീസുകാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിനെ ലാത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ രേണു സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎമ്മും ലോ അക്കാദമിയും തമ്മില്‍ അവിഹിത ബന്ധമാണ് ഉള്ളതെന്നും അതുകൊണ്ടാണ് ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തതെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button