അമ്പലപ്പുഴ•സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ അഭിനന്ദിച്ച് ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ്. സ്കൂളില്‍ രണ്ടു മുറി കെട്ടിടം നിര്‍മ്മിക്കുന്നതിന് 55 ലക്ഷം രൂപ ചെലവഴിക്കുന്നതറിഞ്ഞു ശിലാസ്ഥാപനം ചടങ്ങില്‍ നിന്ന് സുധാകരന് പിന്മാറിയ വാര്‍ത്തയറിഞ്ഞാണ് അഭിനന്ദനം.
ദുബായില്‍ നിന്ന് മന്ത്രിയെ ഫോണില്‍ വിളിച്ചാണ് സുധാകരന് അഭിനന്ദനം അറിയിച്ചത്. ഭരണാധികാരികള്‍ ചെയ്യേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങളാണെന്നും ഇക്കാലത്ത് ഇങ്ങനെ ആരും ചെയ്യില്ലെന്നും യേശുദാസ് പറഞ്ഞു. അതിനാലാണ് താന്‍ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ വിളിച്ച് അഭിനന്ദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments