കൊച്ചി: ജ്യേഷ്ഠനെടുത്ത വായ്പയിൽ അനുജന്റെ വീട് ജപ്തി ചെയ്തു ബാങ്ക് അധികൃതർ മൂന്നു പിഞ്ചുകുട്ടികൾ ഉൾപ്പെടെയുളള കുടുംബത്തെ കുടിയിറക്കി.മൂന്നു ദിവസം പൂട്ടിയ വീടിനു വെളിയിൽ കുട്ടികളടങ്ങുന്ന കുടുംബം മഴയും വെയിലുമേറ്റ് കഴിയേണ്ടി വന്നു. കൊച്ചി ചിലവന്നൂരിലാണ് സംഭവം. ചിലവന്നൂർ തിരുനെലത്ത് റോബിയുടെ വീടാണ് സെൻട്രൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.എന്നാൽ തങ്ങൾ വായ്പയെടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ബാങ്ക് അധികൃതർ കുടുംബത്തെയും പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും രൂക്ഷമായ ഭാഷയില്‍ അസഭ്യം പറഞ്ഞു.
റോബിയും ഭാര്യ ജെൻസിയും നാലു വയസ്സ് പ്രായമുളള മൂന്നു കുട്ടികളും ഉൾപ്പെടുന്ന കുടുംബം വർഷങ്ങളായി താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടത്.മരട് വില്ലേജിലെ സർവ്വേ നമ്പർ 1082 ബാർ 3ൽ പെട്ട മൂന്ന് സെന്‍റ് സ്ഥലവും കെട്ടിടവുമാണ് ജപ്തി ചെയ്യേണ്ടിയിരുന്നത്. എന്നാൽ പകരം കടവന്ത്ര വില്ലേജിലുള്ള റോബിയുടെ വീടു ജപ്തിചെയ്യുകയായിരുന്നു ബാങ്ക് അധികൃതർ.കൂടുതല്‍ പ്രതിഷേധവുമായി കൗൺസിലർ ഉൾപ്പെടെയുളള നാട്ടുകാർ രംഗത്ത് വന്നതോടെ അബദ്ധം മനസിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ മൂന്നുദിവസങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തി മുദ്ര വെച്ച വീട് തുറന്ന് റോബിയുടെ കുടുംബത്തിന് തിരിച്ച് നൽകി.ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം.
video courtesy: Asianet news
Post Your Comments