ശ്രീനഗർ•ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹുദ്ദീൻ ഭീകരരെ. വടക്കൻ കാഷ്മീരിലെ സോപോറിലായിരുന്നു സംഭവം. പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. തീവ്രവാദികൾ വാഹനത്തിൽ സോപോറിലേക്ക് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സോപോറിലെ അമർഗഡിൽ തീവ്രവാദികളുടെ വാഹനം സുരക്ഷാ സേനയും പോലീസും തടഞ്ഞു. പോലീസിനു നേർക്ക് തീവ്രവാദികൾ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. തീവ്രവാദികളിൽനിന്ന് രണ്ട് എകെ സീരിസ് റൈഫിളുകളും ഒരു പിസ്റ്റളും നാല് കൈബോംബുകളും പിടിച്ചെടുത്തു.
Post Your Comments