IndiaNews

യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു : സംഭവം യുവതിയുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ ശേഷിക്കെ:കാരണം പുറത്തു പറയാനാവാത്തത്

ഈറോഡ്•വിവാഹ നിശ്ചയത്തിന് മൂന്ന് നാള്‍ ശേഷിക്കെ 31 കാരിയായ യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കില്‍ മാനേജരായ കൃതിക, കൃതികയുടെ പിതാവ് മനോഹരന്‍ (60) മാതാവ്‌ രാധാമണി (55) എന്നിവരാണ്‌ മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ്‌ ചിന്നപാളയത്തിലെ വീട്ടില്‍ മൂവരും വിഷം കഴിച്ച് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ പാല്‍ക്കാരന്‍ വന്ന് വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതിനെത്തുടര്‍ന്ന് അയാള്‍ ബന്ധുക്കളെ വിവരമറിയിക്കുകയും പിന്നീട് ബന്ധുക്കള്‍ വന്നു വാതില്‍ പൊളിച്ച് അകത്ത് കയറിപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃതികയുടെ വിവാഹനിശ്ചയ ചടങ്ങ് ഫെബ്രുവരി 6 തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇവരുടെ വീട്ടില്‍ വെച്ച് നടത്താനിരുന്ന ചടങ്ങിലേക്ക് ബന്ധുക്കളേയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൃതികയും മാതാപിതാക്കളും ആത്മഹത്യ ചെയ്തത്.സംഭവ സ്ഥലത്ത് നിന്നും കൃതികയുടെ അച്ഛന്‍ എഴുതിയതെന്ന് കരുതുന്ന മൂന്ന് കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. പുറത്ത് പറയാനാവാത്ത കാരണങ്ങളും മാനസിക പ്രശ്നങ്ങളും വിഭ്രാന്തിയും മൂലമാണ് ജീവനൊടുക്കുന്നത എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. മരണാനന്തര ചടങ്ങുകള്‍ക്കായി ആവശ്യമുള്ള പണം ഒരു ബാഗിലായി സൂക്ഷിച്ചിട്ടുണ്ടെന്നും, അത് ഉപയോഗിക്കണമെന്നും ഒരു കുറിപ്പില്‍ മനോഹരന്‍ പറഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button