KeralaNews

വിവരാവകാശ പ്രവർത്തകനെതിരെ പീഡനക്കുറ്റമാരോപിച്ച് യുവതി; കെട്ടിച്ചമച്ചതെന്ന് നവാസ്

തിരുവനന്തപുരം: വിവരാവകാശ പ്രവർത്തകൻ പായിച്ചിറ നവാസിനെതിരെ പീഡനക്കുറ്റമാരോപിച്ച് യുവതിയുടെ പരാതി. മുൻ മന്ത്രിമാർക്കും ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാർക്കുമെതിരെ നിയമപോരാട്ടം നടത്തുന്ന വിവരാവകാശ പ്രവർത്തകനാണ് പായിച്ചിറ നവാസ്. പുത്തൻ തോപ്പ് സ്വദേശിയായ 39 കാരിയാണ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.

ഭർത്താവുമായി ഏറെ നാളായി പിണക്കത്തിലായിരുന്ന ഈ യുവതി. 2013 ലാണ് നവാസ് ഇവരുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി മതം മാറ്റി ഒന്നര വർഷം മുമ്പ് ഗൾഫിലേക്ക് അയച്ചു. ഗൾഫിലായിരിക്കുമ്പോഴും ഫോൺ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ബന്ധം പുലർത്തിയിരുന്ന നവാസ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഇക്കഴിഞ്ഞ ജനുവരി 17ന് നാട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. നാട്ടിലെത്തിയ ഇവരെ മെഡിക്കൽ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിപ്പിച്ചു.

അവിടെ വച്ച് പീഡനത്തിനിരയാക്കിയശേഷം അടുത്തദിവസം വാടക വീട് തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോക്കുകയായിരുന്നു. അതിനു ശേഷം ഒരുലക്ഷം രൂപയും രണ്ട് മൊബൈൽഫോണുകളും ഇലക്ട്രോണിക് സാധനങ്ങളുമായി നവാസ് കടന്നുകളഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പറയുന്ന സംഭവങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ലോഡ്ജിൽ റൂമെടുത്ത് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളും വിമാനത്താവളത്തിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളും യുവതി കൊണ്ടുവന്ന ലഗേജുകളുടെ വിശദാംശങ്ങളും ശേഖരിച്ച് കോടതിയിൽ മൊഴി രേഖപ്പെടുത്തിയശേഷമേ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പോലീസ് അറിയിച്ചു.

എന്നാൽ പരാതി കെട്ടിച്ചമച്ചതെന്ന് നവാസ് ആരോപിക്കുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിലേർപ്പെട്ട തന്നെ കുരുക്കാൻ മുൻമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുൾപ്പെട്ട ചിലരുടെ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് നവാസ് ആരോപിച്ചു. ഏറെ നാളായി പരാതിക്കാരിയുമായി പരിചയമുണ്ട്. ഭർത്താവുമായി പിരിഞ്ഞ ഇവരുടെ മകളെ പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇവർക്കൊപ്പം മുമ്പ് ജയിലിൽ കിടന്നത്. താനല്ല പീഡിപ്പിച്ചതെന്ന് പെൺകുട്ടി പിന്നീട് മൊഴിമാറ്റിയെങ്കിലും കേസ് കോടതിയിലാണ്. ജയിലിൽ നിന്നിറങ്ങിയശേഷം എറണാകുളത്ത് ജോലി ചെയ്ത യുവതി ഒന്നരവർഷം മുമ്പാണ് സൗദിയിൽ പോയത്.

യുവതി കുറച്ച് ദിവസം മുമ്പ് മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിവന്നത്. വിമാനത്താവളത്തിലെത്തിയ തന്നോട് താമസിക്കാൻ റൂം വേണമെന്നാവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ കോളേജിന് സമീപം ഒരു ലോഡ്ജിൽ റൂമെടുത്ത് നൽകി. ഇതിനിടെ യുവതിയെ രജിസ്റ്റർ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും നവാസ് പറഞ്ഞു. യുവതി നൽകിയ ചോക്ളേറ്റുൾപ്പെടെ ചില സാധനങ്ങളുമായി മടങ്ങിഎന്നും നവാസ് വ്യക്തമാക്കി. സമാനമായ പരാതികളുമായി യുവതി മുമ്പ് പലർക്കുമെതിരെ പരാതികൾ നൽകിയിട്ടുണ്ടെന്നും നവാസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button