NewsIndia

ഗൃഹപ്രവേശനത്തിന് ഹെലികോപ്ടറില്‍നിന്ന് പുഷ്പവൃഷ്ടി ; അനുമതി തേടി വീട്ടുടമ ഹൈക്കോടതിയില്‍

ബംഗളൂരു: ഗൃഹപ്രവേശന ദിനത്തില്‍ ഹെലികോപ്ടറില്‍നിന്ന് പുഷ്‍പവൃഷ്ടി നടത്താന്‍ അനുമതി തേടി വീട്ടുടമ ഹൈക്കോടതിയിൽ. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ മുല്ലൂരിലുള്ള എം. മുനിരാജുവാണ് വിചിത്ര ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

ഫെബ്രുവരി ഒമ്പതിനാണ് ഗൃഹപ്രവേശനം. അന്നത്തേക്ക് ഹെലികോപ്ടര്‍ ലഭിക്കാന്‍ ഡിസംബര്‍ 29ന് ഡെക്കാന്‍ ചാര്‍ട്ടേഴ്സിനെ സമീപിച്ചെങ്കിലും പൊലീസിന്‍റെ അനുമതി വാങ്ങാന്‍ ആവശ്യപ്പെട്ടു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നാണ് മുനിരാജു പറയുന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ആഢംബര ഗൃഹപ്രവേശനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും വാദം കേള്‍ക്കല്‍ ഫെബ്രുവരി ആറിലേക്ക് മാറ്റുകയും ചെയ്തു. ഒന്നര മണിക്കൂര്‍ നേരത്തേക്കാണ് അനുമതി വേണ്ടത്. ഭരണഘടന പ്രകാരം തനിക്ക് ഇതിന് അവകാശമുണ്ടെന്നും മുനിരാജു ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button