ന്യൂഡല്‍ഹി: ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. ഇതുസംബന്ധിച്ചു കേന്ദ്ര ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ ബാങ്ക് മേധാവികളുമായി ചര്‍ച്ച തുടങ്ങി. സര്‍ക്കാര്‍ സേവനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. കറന്‍സി രഹിത സമ്പദ് വ്യവസ്ഥ പൂര്‍ണമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ സര്‍വീസ് ചാര്‍ജ് കൂടി ഇടപാടുകാര്‍ നല്‍കേണ്ടിവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനീക്കം.
Post Your Comments