നോട്ട് പിന്‍വലിക്കല്‍ ബുദ്ധിമുട്ട് ഏറെക്കുറെ പരിഹരിച്ചെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്ത ദാസ്. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക പരിഷ്‌കരണം ഏകദേശം പൂർത്തിയായി. സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 ആക്കിയതൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റി എന്ന് അദ്ദേഹം പറഞ്ഞു.
പിന്‍വലിക്കാവുന്ന തുകയിന്‍മേലുള്ള നിയന്ത്രണം കുറച്ചു കാലത്തേക്ക് മാത്രമാണ്, നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. അതിനാൽ അധികം താമസിയാതെ തന്നെ 24000 രൂപ പിന്‍വലിക്കുന്നതിന് കൊണ്ട് വന്ന നിയന്ത്രണം ആര്‍ ബി ഐ എടുത്തു കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
“വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമേ ഒരു ലക്ഷം രൂപ പിന്‍വലിക്കുന്നതിനാൽ പ്രായോഗികമായി നിയന്ത്രണം ഇല്ല എന്ന് തന്നെ പറയാം. പണം പിൻവലിക്കുന്നതിനുള്ള 24000 പരിധി ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടാണ് സാമ്പത്തിക പരിഷ്‌കരണം ഏകദേശം പൂര്‍ത്തിയായത്. അതിനാല്‍ 90 ദിവസം എടുക്കുന്നതിനു മുമ്പ് തന്നെ നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായി എന്നും സാമ്പത്തിക ഞെരുക്കം അവസാനിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments