തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശകന്‍ അഡ്വ.ജയശങ്കറും ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജ് എം.എല്‍.എയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. തന്നെ വിമര്‍ശിച്ചാല്‍ അഡ്വക്കേറ്റ് ജയശങ്കറിന് ഇനി മറുപടിയില്ലെന്ന് എം.സ്വരാജ് പ്രതികരിച്ചു. ജയശങ്കറിന് ഭ്രാന്താണെന്നാണ് തന്റെ സംശയം. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും എം.സ്വരാജ് കുറ്റപ്പെടുത്തി. ഇനി ജയശങ്കര്‍ എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ല. പൊതു സംവാദങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കാറുണ്ട്. എന്നാല്‍ ജയശങ്കര്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു. പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടിയ ‘നല്ല’ മാര്‍ക്കോടെ പാസായ ആളാണ് സ്വരാജെന്നും നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഫെയ്‌സ് ബുക്ക്‌പോസ്റ്റെങ്കിലും ഇടാമായിരുന്നു എന്നും ലോ അക്കാദമി സമരത്തില്‍ സ്വരാജിന്റെ മൗനത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.
Post Your Comments