NewsIndia

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ തിരികെ എത്തിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നു. ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അത് എപ്പോള്‍ വേണമെന്നു മാത്രമേ ഇനി തീരുമാനിക്കാന്‍ ഉള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നോക്കിയിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌നല്‍കി. പാക് അധിനിവേശ കാശ്മീരില്‍ നടത്തിയതുപോലെയുള്ള മിന്നലാക്രമണങ്ങള്‍ ഇനിയും നടത്തും. സമാധാനപരമായ നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെങ്കില്‍ ഇന്ത്യ ആക്രമണം അഴിച്ചുവിടില്ല. എന്നാല്‍ പാക് ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ നോക്കിയിരിക്കില്ലെന്നും മിന്നലാക്രമണങ്ങള്‍ നടത്തിയേക്കുമെന്നും രാജ്‌നാഥ്‌സിംഗ് വ്യക്തമാക്കി

shortlink

Post Your Comments


Back to top button