
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ക്കെതിരെ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. വിദ്യാര്‍ഥികളെ ജാതിവിളിച്ച് അധിക്ഷേപിച്ച കേസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്ന് സി.പി.ഐ. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമപോരാട്ടത്തിനു സി.പി.ഐ മുന്‍കൈ എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അനുനയ ചര്‍ച്ചകള്‍ക്കായി ലക്ഷ്മിനായരും പിതാവ് നാരായണന്‍ നായരും സി.പി.ഐ ആസ്ഥാനത്തെത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ വഴങ്ങിയിരുന്നില്ല.
Post Your Comments