തിരുവനന്തപുരം:ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡി/ഡി വി ഡി കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര് അറസ്റ്റിലായി.പുതിയ മലയാള സിനിമയുടെ കോപ്പികളും അശ്ളീല സിനിമകളും കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കമ്ബ്യൂട്ടറുകള്‍, എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു.തൃശൂര്‍ ജില്ല,മലപ്പുറം ജില്ല,വാളഞ്ചേരി,കോട്ടയ്ക്കല്‍ , കോഴിക്കോട് ജില്ല,ആലപ്പുഴ തിരുവല്ല അങ്ങനെ സംസ്ഥാനവ്യാപകമായി ആയിരുന്നു റെയ്ഡ്.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര പല്ലാരിമംഗലം ഡ്രീംവേള്‍ഡ് മൊബൈല്‍ ഷോപ്പുടമ തങ്കച്ചന്, നൂറനാട് ആസ്മിയ മ്യൂസിക് ഷോപ്പുടമ നാഗൂര് വീരാന്‍, തിരുവനന്തപുരം ജില്ലയില്‍ പേരൂര്‍ക്കട നെട്ടയം പോളിടെക്നിക്കലിനു സമീപം സ്പെയ്സ് ഷോപ്പുടമ സാബു തോമസ്, നെടുമങ്ങാട് സൂര്യ റോഡില്‍ മൈക്രോ മെഡിടെക്ക് മൊബൈല്‍ ഷോപ്പുടമ ഹരീഷ് കുമാര്‍, കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി പൂണൂര്‍ എം പി റോഡില്‍ ഇന്ഡോവിഷന് മൊബൈല്‍ ഷോപ്പുടമ ആകാശ്, ബാലുശേരി പൂണൂര്‍ എം പി റോഡില്‍ മ്യൂസിക് ഗാലറി മൊബൈല്‍ ഷോപ്പുടമ ഷെറീജ്, താമരശ്ശേരി വിഴുപ്പൂര് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം 4-ജി ഷോപ്പുടമ അനീസ്,എന്നിവരും അറസ്റ്റിലായി
താമരശ്ശേരി വിഴുപ്പൂര് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ജെ2 ടെക്നോളജീസ് മൊബൈല്‍ ഷോപ്പുടമ ജനി,വാളഞ്ചേരിക്കു സമീപം സെല്‍കെയര്‍ മൊബൈല്‍ ഷോപ്പുടമ ഫാസില്‍, എടപ്പാള്‍ സെയ്ദലിക്കുട്ടി കോംപ്ലക്സില്‍ എ ടു ഇസെഡ് മൊബൈല്‍ ഷോപ്പുടമ അരീഫ്, കോട്ടയ്ക്കല്‍ ചങ്കുവെട്ടിക്കു സമീപം ന്യൂ മെട്രോ കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പുടമ ജാബിര്‍, കോട്ടയ്ക്കലില്‍ ഹൈലൈറ്റ് മൊബൈല്‍ ഷോപ്പുടമ സിദ്ദീഖ്, തൃശൂര്‍ ജില്ലയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ബ്ലൂബറി മ്യൂസിക് ഷോപ്പുടമ ഷിന്റോ, മലപ്പുറം ജില്ലയില്‍ എടപ്പാള്‍ സെയ്ദലിക്കുട്ടി കോംപ്ലക്സിനു സമീപം സി ഡി / ഡി വി ഡി വില്പന നടത്തിയിരുന്ന ഹസൈനാര്‍ എന്ന കുഞ്ഞുബാവ, തുടങ്ങിയവരാണ് അറസ്റ്റിലായത്.
Post Your Comments