ജക്കാര്‍ത്ത•കനത്ത മഴയ്ക്കിടെ ലാന്‍ഡ് ചെയ്ത് ഇന്തോനേഷ്യന്‍ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി. ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്തോനേഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ ഗരുഡ ഇന്തോനേഷ്യയുടെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 123 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പടെ 130 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് വന്നതായിരുന്നു വിമാനം. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം വ്യാഴാഴ്ച ഉച്ചവരെ അടച്ചിട്ടിരിക്കുകയാണ്.
കനത്ത മഴയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഗതാഗത മന്ത്രാലയ വക്താവ് പറഞ്ഞു.
സുരക്ഷയ്ക്ക് നേരെത്തെയും ഏറെ പഴികേട്ട വിമാനത്താവളമാണ് യോഗ്യകാര്‍ത്ത വിമാനത്താവളം. 2007 ല്‍ ഒരു ഗരുഡ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് പുറത്തുപോയി തീപ്പിടിച്ച് 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments